ഗഗൻയാൻ വിജയത്തിൽ അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി .
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്റോ) നടത്തിയ ഗഗൻയാൻ മിഷന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഈ വിക്ഷേപണം ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയിലേക്കുള്ള ഒരു പടി കൂടി മുന്നോട്ട് അടുപ്പിക്കുന്നു, ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് എന്റെ ആശംസകൾ.”- പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അതേസമയം രണ്ട് തവണ മാറ്റി വച്ച ശേഷമാണ് ശനിയാഴ്ച നിർണായക ദൗത്യം ഇസ്രോ പൂർത്തിയാക്കിയത്.ലിക്വിഡ് പ്രൊപ്പൽഡ് സിംഗിൾ-സ്റ്റേജ് ടെസ്റ്റ് വെഹിക്കിൾ (TV-D1) സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ…

