ബിജെപിയിൽ സത്യം പറയുന്ന ഒരേ ഒരു വ്യക്തി നിതിൻ ഗഡ്ഗരി ;സുപ്രിയ സുലെ.
മുംബൈ: ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി നിതിൻ ഗഡ്കരി മാത്രമാണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) എംപി സുപ്രിയ സുലെ. ഒരു അഭിമുഖത്തിനിടെ യഥാർത്ഥ ശിവസേനയെക്കുറിച്ചുള്ള പ്രസ്താവനയോട് പ്രതികരിക്കവെയാണ് സുപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ അന്തരിച്ച ബാലാസാഹേബ് താക്കറെ രൂപീകരിച്ച ശിവസേന മാത്രമാണ് ഉള്ളതെന്നും സുപ്രിയ സുലെ പറഞ്ഞു. “ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി ഗഡ്കരി മാത്രമാണ്; എന്നെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിൽ ഒരേയൊരു ശിവസേന മാത്രമേയുള്ളൂ, അത് അന്തരിച്ച ബാലാസാഹേബ താക്കറെ രൂപീകരിച്ചതാണ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അതിന്റെ…

