രഞ്ജിത്ത് ശ്രീനിവാസ് കൊലക്കേസ് :മുഴുവൻ പ്രതികൾക്കും വധശിക്ഷ.
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വക്കറ്റ് രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 15 പ്രതികൾക്കും വധശിക്ഷ. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിൻ്റെ വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.കേസിൻറെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ പൊലീസ് കനത്ത ജാഗ്രയിലുമാണ്. നിയമ വിദഗ്ധർ പറയുന്നത് ശിക്ഷാവിധി അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ്. പ്രതികളെല്ലാം എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് പ്രവർത്തകരാണ്. പ്രതികൾ ഒരു വിധത്തിലുള്ള…

