പാക്കിസ്ഥാനിലേക്ക് യാത്ര വിലക്കി താലിബാനും .
കാബൂള്‍: പൗരന്മാരോട് പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലീബാൻ ഭരണകൂടം.പാകിസ്താനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കണിച്ചുകൊണ്ട് വിദേശകര്യ മന്ത്രാലയമാണ് നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്.ഇന്ധന- വൈദ്യുതി വിലവര്‍ദ്ധനവിനെതിരെ വൻപ്രതിഷേധമാണ് പാകിസ്താനില്‍ ഉടനീളം നടക്കുന്നത്. നിലവില്‍ പാകിസ്താനില്‍ ലിറ്റര്‍ പെട്രോളിന് 305 രൂപയാണ്. 14.91 രൂപാണ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഹൈസ്പീഡ് പെട്രോളിന് 311.84 രൂപയാണ് വില. സാമ്ബത്തികപ്രതിസന്ധിയില്‍ നിന്നും കരകയാറാൻ സ്വീകരിച്ച നടപടികളാണ് പാകിസ്താനെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിച്ചത്.രാജ്യത്ത്…

