പ്രഗ്നാനന്ദയെ നേരിൽ അഭിനന്ദിച്ച് മോഡി .

ചെന്നൈ: ഫിഡെ ലോകകപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ച ചെസ്സ് പ്രതിഭ ആര്‍ പ്രഗ്നാനന്ദയെ നേരില്‍ കണ്ട് അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.”നിങ്ങളെ കണ്ടതില്‍ സന്തോഷമുണ്ട്, രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ ഉദാഹരണം കാണിക്കുന്നത് ഇന്ത്യയുടെ യുവാക്കള്‍ക്ക് ഏത് ഡൊമെയ്‌നും എങ്ങനെ കീഴടക്കാനാകുമെന്ന ആത്മവിശ്വാസം നല്‍കുന്നു. നിങ്ങളില്‍ അഭിമാനിക്കുന്നു,” മോദി പറഞ്ഞു.അതേസമയം മോദിയെ നേരില്‍ കാണാൻ സാധിച്ചതിന്റെ സന്തോഷം പ്രഗ്നാനന്ദയും പങ്കുവെച്ചിരുന്നു.”ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ കാണാൻ സാധിച്ചത് വലിയ ബഹുമതിയായിരുന്നു! എനിക്കും എന്റെ…

Read Full News

കേരള വേണ്ട ഇനി കേരളം ; കേന്ദ്രത്തോട് കേരള നിയമസഭ.

കേരള വേണ്ട ഇനി കേരളം ; കേന്ദ്രത്തോട് കേരളം.തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണേ്ഠ്യന പാസാക്കി.മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച്‌ ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.പ്രമേയം പാസാക്കിയതോടെ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.

Read Full News

മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ പട്ടാള അട്ടിമറി.

55 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന പ്രസിഡന്റ് അലി ബോംഗോ ഒഡിംബ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് സൈനിക അട്ടിമറിയുണ്ടായത്.64കാരനായ പ്രസിഡന്റും കുടുംബവും തങ്ങളുടെ തടവിലാണെന്ന് സൈന്യം പ്രഖ്യാപിച്ചു. തുടര്‍ന്ന്, ഗാംബോയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തി. സൈനികര്‍ക്കൊപ്പം ദേശീയ ഗാനം ആലപിച്ചാണ് തലസ്ഥാന നഗരമായ ലിബ്രെവില്ലെയില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തിയത്.വര്‍ഷങ്ങളായി ഈ ഭരണം അവസാനിക്കാനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സൈന്യത്തിന് നന്ദി പറയുന്നെന്നും ആഹ്ലാദ പ്രകടനത്തിന് എത്തിയവര്‍ പറഞ്ഞു. എവിടെയാണ് പ്രസിഡന്റിനെ തടവിലാക്കിയിരിക്കുന്നത് എന്നത് സംബന്ധിച്ച…

Read Full News

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ തിരെ അനധികൃതഭൂമി ഇടപാടിൽ നടപടിയുമായി ഇ ഡി.

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നേരെ തുടര്‍ച്ചയായി അഴിമതി ആരോപണം. ഖനന കുംഭകോണത്തിന് പിന്നാലെ അനധികൃത ഭൂമി ഇടപാടുകളാണ് ഇഡി കണ്ടെത്തിയത്.ഖനന അഴിമതിക്ക് പിന്നാലെ അനധികൃത ഭൂമി ഇടപാടിലും പങ്കുണ്ടെന്നുള്ള ആരോപണം ശക്തമായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ഹേമന്ത് സോറൻ. 100 വര്‍ഷം പഴക്കമുള്ള ഭൂമി രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച്‌ നടത്തിയ ഇടപാടുകളില്‍ സോറൻ ഉള്‍പ്പെട്ടതായാണ് ആരോപണം. ഭൂമിയിടപാട് ആരോപണം മുഖ്യമന്ത്രി ഹേമന്ത് സോറന് വലിയ തിരിച്ചടിയാകും. 93 വര്‍ഷം പഴക്കമുള്ള ഭൂമിയുടെ രേഖകള്‍ വ്യാജമായി നിര്‍മിച്ചവയാണെന്നും ഇടപാടില്‍…

Read Full News

കള്ളപ്പണഇടപാട്; ബാലാജിക്കെതിരെ തെളിവുകൾ നിരത്തി ഈ ഡി കുറ്റപത്രം സമർപ്പിച്ചു.

കള്ളപ്പണ കുംഭകോണം ;സെന്തിൽ ബാലാജി ഗൂഢാലോചന നടത്തി ,ഇ ഡി .തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ 3000 പേജുള്ള കുറ്റപത്രത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാമര്‍ശം.ബാലാജിയെ പ്രതിയാക്കി 2000-ലധികം പേജുകളുള്ള അനുബന്ധങ്ങളും 168-170 പേജുള്ള രേഖകളും ഉള്‍പ്പെടുത്തി കേന്ദ്ര ഏജൻസി ഓഗസ്റ്റ് 12-ന് പ്രോസിക്യൂഷന് സമര്‍പ്പിച്ചിരുന്നു. ‘അന്നത്തെ ഗതാഗത മന്ത്രി എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക പദവി, അഴിമതിയ്ക്കും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ വ്യക്തിപരമായനേട്ടത്തിനായും ഉപയോഗപ്പെടുത്താൻ സെന്തില്‍ ബാലാജി നിര്‍ണായകമായ പങ്ക് വഹിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട…

Read Full News

‘ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമ’; ആര്‍ ഡി എക്‌സിനെ വാനോളം പുകഴ്‌ത്തി ഉദയനിധി സ്റ്റാലിന്‍.

‘ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമ’; ആര്‍ ഡി എക്‌സിനെ വാനോളം പുകഴ്‌ത്തി ഉദയനിധി സ്റ്റാലിന്‍. അഭിമാനമെന്ന് നീരജ് മാധവ് ,ഓഗസ്റ്റ് 25ന് പുറത്തിറങ്ങിയ ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് ചിത്രം ആര്‍ ഡി എക്‌സ് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകള്‍ കീഴടക്കുകയാണ്.ഇതിനിടെ തമിഴ്‌നാട് മന്ത്രിയില്‍ നിന്നും ചിത്രത്തിന് കയ്യടി ലഭിച്ചു. നടനും നിര്‍മാതാവും കായിക-യുവജന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ചിത്രത്തെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ഉദയനിധിയുടെ പ്രതികരണത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകന്മാരില്‍…

Read Full News

മാപ്പ് വിവാദം ; രൂക്ഷ പ്രതിഷേധവുമായി കോൺഗ്രസ് .

ഡൽഹി:ഇന്ത്യയുടെ ഭൂമി ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി .താന്‍ വര്‍ഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം .ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവര്‍ക്കുമറിയാം .മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.ഇന്ത്യ ചൈനയ്‌ക്കെതിരെ കര്‍ശന നിലപാട് എടുക്കണം എന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.ടിബറ്റിലുള്ളവര്‍ക്ക് സ്റ്റേപിള്‍ഡ് വിസ നല്കണം.തയ്വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുത്.ഒരു…

Read Full News

പുട്ടിനെ വെല്ലുവിളിച്ച പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു.

മോസ്കോ:വാഗ്‍നര്‍ ഗ്രൂപ്പ് കൂലിപ്പടയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന് വാഗണർ ഗ്രൂപ്പ് അന്ത്യാഞ്ജലി നൽകി. സര്‍ക്കാര്‍ സാന്നിദ്ധ്യമോ ബഹുമതികളോ കിട്ടാതെയാണ് മൃതദേഹം സംസ്കരിച്ചത്. പ്രിഗോഷിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്. മാധ്യമങ്ങള്‍ക്കും സംസ്കാര ചടങ്ങില്‍ പ്രവേശനമുണ്ടായിരുന്നില്ല. അധികൃതര്‍ മുൻപേ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ സംസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച മോസ്കോയിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ വിമാനം തകര്‍ന്നാണ് പ്രിഗോഷിനും ഒപ്പമുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടത്. ജനിതക പരീക്ഷണത്തിലൂടെയാണ് മരിച്ചത് പ്രിഗോഷിനാണെന്ന് റഷ്യ സ്ഥിരീകരിച്ചത്. വിമാനയാത്രാരേഖകളിലുണ്ടായിരുന്നവര്‍…

Read Full News

2024 ലോകസഭ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് ;ഇരു മുന്നണികൾക്കെതിരെയും  ശക്തമായ പോരാട്ടം എന്നും മായാവതി .

2024 ലോകസഭ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് ;ഇരു മുന്നണികൾക്കെതിരെയും  ശക്തമായ പോരാട്ടം എന്നും മായാവതി . ലക്നൗ: 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കൊപ്പവുമില്ലെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി.2017ലെ പോലെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്കായിരിക്കും മത്സരം. സമൂഹത്തിലെ തിരസ്‌കരിക്കപ്പെട്ട, ചിതറിക്കപ്പെട്ട കോടികണക്കിന് വരുന്ന ജനത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. എതിരാളികള്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്കു പകരം പരസ്പര സാഹോദര്യമാണ് അതിന്റെ അടിസ്ഥാനമെന്നും മായാവതി പറഞ്ഞു. മായാവതി പ്രതിപക്ഷ ഐക്യനിരയായ ‘ഇന്ത്യ’…

Read Full News

ലോകസുന്ദരിമാർ  കശ്മീരിലേക്ക് .

ശ്രീനഗര്‍: 71ാം ലോക സുന്ദരി മത്സരം ഇക്കുറി കശ്മീരില്‍. ഇന്ന് ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരാണ് ഇക്കാര്യമറിയിച്ചത്.140 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മത്സരത്തിനെത്തുമെന്ന് മിസ് വേള്‍ഡ് സിഇഒ ജൂലിയ എറിക് മോര്‍ലി അറിയിച്ചു. മേയില്‍ ചേര്‍ന്ന ജി20 രാജ്യങ്ങളുടെ യോഗത്തിലാണ് മിസ് വേള്‍ഡ് മത്സരത്തിന്റെ വേദി സംബന്ധിച്ച്‌ തീരുമാനമെടുത്തത്. ഡിസംബര്‍ എട്ടിനാണ് മിസ് വേള്‍ഡ് 2023 മത്സരം. നിലവിലെ മിസ് വേള്‍ഡ് കരോലിന ബിയലാവ്‌സ്കി, മിസ് ഇന്ത്യ സിനി ഷെട്ടി, മിസ് വേള്‍ഡ് കരീബിയൻ എമ്മ പെന, മിസ്…

Read Full News