തെലുങ്കാനയിൽ ബി ആർ എസ് മുഖം തിരിച്ചു; ഇടതു പാർട്ടികൾ കോൺഗ്രസിനൊപ്പം .
ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ (കെ.സി.ആര്‍) നേതൃത്വത്തിലുള്ള ബി.ആര്‍.എസുമായുള്ള സഖ്യത്തിന് സാധ്യതയില്ലാതായതോടെ ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുക്കാനൊരുങ്ങുന്നു.ഈ വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളില്‍ 115ലും ബി.ആര്‍.എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കി സീറ്റുകളിലും പരിഗണനയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നീണ്ട 20 വര്‍ഷത്തിനുശേഷം തെലുഗു നാട്ടില്‍ സി.പി.ഐയും സി.പി.എമ്മും കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങുന്നത്. സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാൻ ഇടതു പാര്‍ട്ടികളെ കോണ്‍ഗ്രസ് സമീപിച്ചിട്ടുണ്ട്. ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസിന്റെ തെലങ്കാനയുടെ ചുമതലയുള്ള മണിക് റാവു താക്കറെ ആവശ്യപ്പെട്ടതായി സി.പി.എം…

