മൊറോക്കോയിൽ വൻഭൂചലനം; നൂറുകണക്കിന് പേർകൊല്ലപ്പെട്ടു

മൊറോക്കോയിൽ   ശക്തമായ ഭൂകമ്പം. 300 ഓളം പേർ കൊല്ലപ്പെട്ടു, സർക്കാർ പ്രാഥമിക കണക്കനുസരിച്ച്, ഭയചകിതരായ നിവാസികൾ അർദ്ധരാത്രിയോടെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു.ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ മാരാകേഷിന് 72 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഹൈ അറ്റ്‌ലസിലെ ഇഗിൽ പ്രദേശത്ത് പ്രാദേശിക സമയം രാത്രി 11.10 ഓടെയാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. “ഞങ്ങൾക്ക് വളരെ ശക്തമായ…

Read Full News

അഴിമതി ;ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു അറസ്റ്റിൽ .

ഹൈദരാബാദ്:ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്.ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയര്‍ ഓഫ് ഇന്ത്യ എന്ന കമ്ബനി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് കേസ്. 2014-ല്‍ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്ബോഴാണ് ഈ കമ്ബനിയുമായി ആന്ധ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്. ഇതില്‍ അഴിമതിയുണ്ടെന്നാണ്…

Read Full News

ഡിജിറ്റല്‍ നൊമാഡ് വിസ വര്‍ഷാവസാനത്തോടെ ആരംഭിക്കും; കാനഡ .

ഓട്ടവ: ടെക് ടാലന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ജൂണില്‍ പ്രഖ്യാപിച്ച പുതിയ കാനഡ ഡിജിറ്റല്‍ നൊമാഡ് വിസ വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) അറിയിച്ചു.ലോകമെമ്ബാടുമുള്ള ഏത് സ്ഥലത്തുനിന്നും ജോലി ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയാണ് ഡിജിറ്റല്‍ നോമാഡുകള്‍. കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങള്‍ അനുസരിച്ച്‌ ലോകത്തെവിടെ നിന്നും ജോലി ചെയ്യാൻ അതത് കമ്ബനികള്‍/തൊഴിലുടമകള്‍ (കാനഡയ്ക്ക് പുറത്ത്) അനുവദിച്ചിട്ടുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കുള്ള സന്ദര്‍ശക വിസ മാത്രമാണ് കാനഡ ഡിജിറ്റല്‍ നോമാഡ് വിസ. അപേക്ഷ സമര്‍പ്പിച്ച്‌ 2…

Read Full News

ഹിമാചലിൽ മണ്ണടിയുന്നത് മാംസം ഭക്ഷിച്ചിട്ട് ;വിചിത്ര കണ്ടുപിടിത്തവുമായി ഐഐടി ഡയറക്ടർ.

സിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകള്‍ മാംസം ഭക്ഷിക്കുന്നതിനാലാണെന്ന് ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്റ.ബെഹ്റയുടെ വിചിത്ര കണ്ടെത്തല്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നു. ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലിനും മേഘസ്‌ഫോടനത്തിനും കാരണം മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് അവകാശപ്പെടുന്നതിനിടെ മാംസം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളോട് പ്രതിജ്ഞയെടുക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.‘നല്ല മനുഷ്യരാവാന്‍ എന്താണ് ചെയ്യേണ്ടത്’ എന്ന് ഐഐടി ഡയറക്ടര്‍ വിദ്യാര്‍ഥികളോട് ചോദിക്കുന്നു. ‘മാംസം കഴിക്കാതിരിക്കുക. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുക്കുക’ എന്നതാണ് ചെയ്യേണ്ടതെന്ന് വിദ്യാര്‍ഥികളോട് ഐഐടി ഡയറക്ടര്‍ പറയുന്നത്. മൃഗങ്ങളെ കൊല്ലുന്നതും പരിസ്ഥിതി…

Read Full News

ഖലിസ്ഥാൻ തീവ്രവാദികളെ ബ്രിട്ടനിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല ; ഋഷി സുനക്.

ഡല്‍ഹി; ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഡല്‍ഹിയിലെത്തി. ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദത്തെക്കുറിച്ചുളള ചോദ്യത്തിന്, രാജ്യത്ത് ഒരു തരത്തിലുള്ള അക്രമവും തീവ്രവാദവും അംഗീകരിക്കില്ലെന്നും യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം നേരിടാന്‍ യുകെ, ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇത് (ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം) ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളുടെ സുരക്ഷാ മന്ത്രി അടുത്തിടെ ഇന്ത്യയിലെത്തി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടാന്‍ കൂട്ടായ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്….

Read Full News

ധുപ്ഗുരി ബിജെപിക്ക് തിരിച്ചടി;നേട്ടം കൊയ്ത് ടി എം സി .

ബെസ്റ്റ് ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ധുപ്ഗുരി സീറ്റ് ബിജെപിക്ക് നഷ്ടപ്പെട്ടു.ഇവിടെ ടിഎംസി 4,000 വോട്ടുകൾക്ക് വിജയിച്ചു ധുപ്ഗുരി അസംബ്ലി സീറ്റ് ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് പിടിച്ചെടുതുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൻറെ സ്ഥാനാർത്ഥി നിർമൽ ചന്ദ്ര റോയ് 4,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Read Full News

ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.

ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭാ സീറ്റ് ബിജെപി നിലനിർത്തി, എൻ ഡി എ സ്ഥാനാർത്ഥി പാർവതി ദാസ് കോൺഗ്രസിന്റെ ബസന്ത് കുമാറിനെ 2,400 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ദാസ് 33,247 വോട്ടുകൾ നേടിയപ്പോൾ കുമാറിന് 30,842 വോട്ടുകൾ ലഭിച്ചുവെന്ന് ബാഗേശ്വർ ജില്ലാ മജിസ്‌ട്രേറ്റും റിട്ടേണിംഗ് ഓഫീസറുമായ അനുരാധ പാൽ പറഞ്ഞു. ബിജെപി 2,405 വോട്ടുകൾക്കാണ് വിജയിച്ചതെന്നും അവർ അറിയിച്ചു.

Read Full News

ദുമ്രി ഉപതെരഞ്ഞെടുപ്പിൽ ജെഎംഎം സ്ഥാനാർത്ഥിക്ക് വിജയം.

ജാർഖണ്ഡിലെ ദുമ്രി ഉപതെരഞ്ഞെടുപ്പിൽ ജെഎംഎം സ്ഥാനാർത്ഥി ബേബി ദേവി വിജയിച്ചു. എജെഎസ്‌യു-പിയുടെ യശോദാ ദേവിയെ പരാജയപ്പെടുത്തി 17000 വോട്ടുകൾക്ക് ജാർഖണ്ഡിലെ ദുമ്രി സീറ്റിൽ ജെഎംഎം സ്ഥാനാർത്ഥി ബേബി ദേവി വിജയിച്ചു. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ബേബി 1,35,480 വോട്ടുകൾ നേടിയപ്പോൾ യശോദയ്ക്ക് 1,18,380 വോട്ടുകൾ ലഭിച്ചു. ഇന്ത്യാ മുന്നണിയിലെ സ്ഥാനാർത്ഥിയായിരുന്നു ബേബി. ഹേമന്ത് സോറൻ മന്ത്രിസഭയിലെ മന്ത്രി കൂടിയായിരുന്ന ഭർത്താവ് ജഗർനാഥ് മഹ്തോയുടെ മരണത്തെ തുടർന്നാണ് ഇവിടത്തെ സീറ്റ് ഒഴിഞ്ഞത്. യശോദയെയാണ് എൻഡിഎ രംഗത്തിറക്കിയത്.

Read Full News

ജി 20. കനത്ത സുരക്ഷയിൽ ഡൽഹി ; ലോക നേതാക്കൾ എത്തിത്തുടങ്ങി.

ന്യൂഡൽഹി:  ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ രാജ്യതലസ്ഥാനത്തേക്ക് എത്തിതുടങ്ങി.ജി 20 ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലോകനേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് രാജ്യതലസ്ഥാനം.ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ലോകനേതാക്കള്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങിയത്. യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ , കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ , ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന , ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ…

Read Full News

മോഡി സർക്കാറിനെ പുകഴ്ത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് .

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച്‌ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടേത് ശരിയായ നിലപാട് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ വിദേശനയം ഇന്ന് തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഏറെ പ്രധാനമായി മാറിയിരിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ‘രണ്ടോ അതിലധികമോ ശക്തികള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഓരോരുത്തരുടേയും പക്ഷത്ത് കക്ഷി ചേരാന്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടാകും. സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്ബത്തിക താത്പര്യങ്ങള്‍ക്കും പ്രഥമസ്ഥാനം നല്‍കണം. അക്കാര്യത്തില്‍ ഇന്ത്യ ശരിയായ പാതയില്‍ ആയിരുന്നുവെന്നാണ് ഞാന്‍…

Read Full News