അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി.രാംലല്ല കൺതുറന്നു.
അയോധ്യയിൽ രാമലല്ലയുടെ വിഗ്രഹം സ്ഥാപിച്ചുകൊണ്ട് രാമക്ഷേത്രം രാജ്യത്തിനായി സമർപ്പിച്ചു. ആചാരപരമായ ചടങ്ങുകൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി. ആർഎസ്എസ് മേധാവി മോഹൻ ഭഗവന്തും, യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് ശുഭമുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കാശിയിലെ…

