ദാവൂദ് ഇബ്രാഹിമിന്റെ ഇന്ത്യയിലെ സ്വത്തുക്കൾ ലേലത്തിലേക്ക് .

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കള്‍ ലേലം ചെയ്യും. ജനുവരി അഞ്ചിനായിരിക്കും ലേലം നടക്കുക.ദാവൂദിന്റെ നാല് വസ്തുക്കളാണ് ലേലം ചെയ്യുക. ബംഗ്ലാവും രത്നഗിരിയിലെ മാമ്ബഴത്തോട്ടവും ലേലം ചെയ്യുന്ന വസ്തുക്കളില്‍ ഉള്‍പ്പെടും. ഇതിന് മുമ്ബും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള നിരവധി വസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്തിട്ടുണ്ട്. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് 4.53 കോടിക്കാണ് ലേലം ചെയ്തത്. ഇതിന് പുറമേ 3.53 കോടി മൂല്യം വരുന്ന ആറ് ഫ്ലാറ്റുകള്‍ 3.52 കോടിയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ഇത്തരത്തില്‍ ലേലം…

Read Full News

പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പിരിയോഡിക്കല്‍സ് ബില്‍ പാസായി ;പത്ര സ്ഥാപനങ്ങളിലും സർക്കാറിന് നിയന്ത്രണം.

ന്യൂഡല്‍ഹി: പ്രസ് രജിസ്ട്രാര്‍ ജനറല്‍ അയ‌യ‌്‌ക്കുന്ന ഉദ്യോഗസ്ഥന് പത്രസ്ഥാപനത്തില്‍ കയറി രേഖകള്‍ പരിശോധിക്കാൻ അധികാരം. പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പിരിയോഡിക്കല്‍സ് ബില്‍ ലോക്‌സഭ ഇന്നലെ പാസാക്കിയതോടെയാണിത്. രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കും ഇതോടെ വഴിതുറക്കുകയാണ്. ഇതിനൊപ്പം മൂന്ന് ക്രിമിനല്‍ നിയമ ബില്ലുകള്‍ രാജ്യസഭയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തിന് മൂന്നംഗസമിതിയുടെ ഘടന വ്യക്തമാക്കുന്ന ബില്‍ ലോക്‌സഭയും പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ശബ‌്‌ദവോട്ടോടെയാണ് പാസാക്കിയത്.ഇതിനു പിന്നാലെ ശൈത്യകാല സമ്മേളനം നിശ്ചയിച്ചതിന് ഒരു ദിവസം മുമ്ബേ പിരിഞ്ഞു….

Read Full News

ടെലികമ്യൂണിക്കേഷൻ ബില്‍ പാര്‍ലമെന്റ് പാസാക്കി;പാസായത് ദേശ സുരക്ഷയ്ക്ക് പ്രാധാന്യമുള്ള നിയമം.

ന്യൂഡല്‍ഹി: ദേശസുരക്ഷ കണക്കിലെടുത്ത് ടെലികോം സേവനങ്ങളുടെ നിയന്ത്രണം താല്‍ക്കാലികമായി സര്‍ക്കാറിന് ഏറ്റെടുക്കാൻ അനുവദിക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളടങ്ങിയ പുതിയ ടെലികമ്യൂണിക്കേഷൻ ബില്‍ പാര്‍ലമെന്റ് പാസാക്കി.കഴിഞ്ഞ ദിവസം ലോക്‌സഭ അംഗീകാരം നല്‍കിയ ബില്‍, ശബ്ദവോട്ടോടെ വ്യാഴാഴ്ച രാജ്യസഭയിലും പാസായി. ലേലം നടത്താതെ സാറ്റലൈറ്റ് സ്‌പെക്‌ട്രം അനുവദിക്കുന്നതടക്കമുള്ളവ പുതിയ നിയമത്തിലുണ്ട്. സന്ദേശങ്ങള്‍ കൈമാറുന്നതിനും തടസ്സപ്പെടുത്തുന്നതിനും സര്‍ക്കാറിന് അധികാരം നല്‍കുന്നതായി വ്യവസ്ഥയുണ്ട്. പൊതുജന താല്‍പര്യാര്‍ഥമോ കുറ്റകൃത്യത്തിനുള്ള പ്രേരണ തടയുന്നതിനോ ആണ് ഇത്തരം നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ തടയില്ല. കൊളോണിയല്‍ കാലത്തെ…

Read Full News

രാഹുലിനെ കൈവിട്ട് ഇന്ത്യ സഖ്യം; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്ലികാര്‍ജുൻ ഖാര്‍ഗ.

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗയെ നിര്‍ദേശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി.ഡല്‍ഹിയില്‍ നടന്ന സഖ്യത്തിന്റെ യോഗത്തിലാണ് ഇവര്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത എം.ഡി.എം.കെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു. എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. മികച്ച ഭൂരിപക്ഷത്തില്‍ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെയെന്ന് ഖാര്‍ഗെ പറഞ്ഞു. ‘എംപിമാര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച്‌ സംസാരിച്ചിട്ട് എന്ത്…

Read Full News

ഗ്യാൻവാ പി;മസ്ജിദ് കമ്മിറ്റിയുടെ ഹരജിത്തള്ളി.

ഗ്യാൻവാപി പള്ളിയുടെയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെയാണ് ഈ സംഭവ വികാസം ഗ്യാൻവാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991-ൽ ഹിന്ദു ആരാധകർക്കെതിരെ വാരാണസി കോടതിയിൽ രണ്ട് സിവിൽ കേസുകളുടെ ഹർജികളും 2021 ലെ ഐഎസ്ഐ സർവേ ഉത്തരവിനെതിരെ സമർപ്പിച്ച മൂന്ന് ഹർജികളും കോടതി തള്ളി.1991 മുതലുള്ള ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതിൽ വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു….

Read Full News

കൂട്ട സസ്പെൻഷൻ .നാടകീയ രംഗങ്ങളുമായി ലോകസഭ.

ന്യൂഡൽഹി:സഭയിൽ ബഹളം 31 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന. കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി, ഡിഎംകെ എംപിമാരായ ടി.ആര്‍ ബാലു, ദയാനിധി മാരന്‍, ടിഎംസിയുടെ സൗഗത റോയ് അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് ശേഷിക്കുന്ന ശീതകാല സമ്മേളനത്തിലും പങ്കെടുക്കാനാവില്ല. അതേസമയം മൂന്ന് പേരെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരെയാണ് റിപ്പോര്‍ട്ട് ലഭിക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ മുദ്രാവാക്യം വിളിക്കാന്‍ സ്പീക്കറുടെ വേദിയില്‍ കയറിയിരുന്നു. എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം…

Read Full News

ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ എന്ന് സൂചന ; വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് .

ന്യൂഡൽഹി:കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇവ. പാകിസ്താന്‍ സര്‍ക്കാരോ മറ്റ് അധികൃതരോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ദാവൂദ് വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വര്‍ഷങ്ങളായി ദാവൂദ് കറാച്ചിയിലാണ് താമസം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം പലപ്പോഴും സ്ഥിരീകരിക്കാറില്ല. ഇന്ത്യ അടക്കമുള്ള വിവിധ ഏജന്‍സികളുടെ കണ്ണുവെട്ടിച്ചാണ് ദാവൂദ്…

Read Full News

പാർലമെൻറ് അക്രമ കേസിൽ മൗനം വെടിഞ്ഞ് മോദി .

ഡൽഹി:പാര്‍ലമെന്‍റ് അതിക്രമം അതീവ ഗൗരവതരമാണ്.സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് മോദി പ്രതികരിച്ചു. ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്‌ട്രീയ തര്‍ക്കത്തിനുള്ള സമയമല്ലിത്. വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച്‌ നിന്ന് വേണം ഈ വിഷയത്തെ നേരിടാനെന്ന് മോദി വ്യക്തമാക്കി. പ്രതികളുടെ ഉദ്ദേശ്യം എന്താണെന്നും അക്രമത്തിന് പിന്നിലെ വിവിധ ഘടകങ്ങള്‍ എന്താണെന്നും അറിയേണ്ടത് പ്രധാനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും വേണം.അന്വേഷണ ഏജന്‍സികളും സ്പീക്കറും തികഞ്ഞ ഗൗരവത്തോടെയാണ് സംഭവത്തെ കണ്ടിട്ടുള്ളത്. അന്വേഷണത്തിന് രണ്ട് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിശദമായ…

Read Full News

രാഹുൽ ഗാന്ധിക്ക് സമൻസ് , ജനുവരി ആറിന് ഹാജരാവണം.

ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചുള്ള കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് . ജനുവരി ആറിന് യുപി കോടതിയിൽ ഹാജരാകാനാണ് സമൻസിൽ പറയുന്നത്. ഡിസംബർ 16ന് ഹാജരാകാൻ രാഹുൽ ​ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിന് ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. കേസിൽ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതി…

Read Full News

ഇന്ത്യൻ സുരക്ഷയിൽ വൻ പാളിച്ച.

ന്യൂഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ച.പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമായ ഇന്ന് പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷയിൽ ഗുരുതരമായ പാളിച്ച. സഭ കൂടിക്കൊണ്ടിരിക്കേ രണ്ട് യുവാക്കൾ പാർലമെന്റിന്റെ പ്രേക്ഷക ഗാലറിയിൽ നിന്ന് ചാടിയിറങ്ങി പാർലമെന്റ് ഹൗസിൽ പ്രവേശിക്കുകയായിരുന്നു. യുവാക്കൾ നിരത്തിയിട്ട മേശപ്പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടി മാറുകയായിരുന്നു. ഇതിനിടെ യുവാക്കളെ എംപിമാർ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ഈ യുവാക്കൾ പാർലമെന്റ് ഹൗസിനുള്ളിൽ മഞ്ഞ നിറത്തിലുള്ള വാതകം പുറത്തുവിട്ടതോടെ ഏവരും പരിഭ്രാന്തിയിലായി. ലോക്സഭയുടെ സുരക്ഷയിൽ ഇത് വലിയ വീഴ്ചയാണെന്ന് എംപി…

Read Full News