ഇന്ത്യ ലിസ്റ്റ് ചെയ്ത അടുത്ത ഭീകരനും കൊല്ലപ്പെട്ടു;ഗുണ്ട സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഖലിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടതെന്ന് സൂചന.

ഒട്ടാവ: കാനഡയില്‍ പഞ്ചാബില്‍ നിന്നുള്ള ഖലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.മോഗ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്.ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ 2017 ലായിരുന്നു സുഖ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കടന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഇന്ത്യവിട്ടത്. കാനഡയിൽ തന്നെ സുഖയ്‌ക്കെതിരെ ഏഴോളം കേസുകളാണ് നിലവിൽ ഉള്ളത്. ഇതിനിടെയാണ് ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദാവീന്ദര്‍ ബാംഭിയയുടെ…

Read More

ആസാമിലെ തവള കല്യാണം .

ഗുവാഹട്ടി :ആസാമി ഭാഷയിൽ ‘ഭേകുലി ബിയ ‘എന്നാൽ തവള കല്യാണമാണ്.അസമീസ് ഭാഷയിൽ ഭേകുലി എന്ന് പറഞ്ഞാൽ തവളയും ബിയ എന്ന് പറഞ്ഞാൽ കല്യാണവും എന്നുമാണ് അർത്ഥമാക്കുന്നത് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലും ഇത്തരത്തിലുള്ള രസകരമായ ആചാരങ്ങൾ കൊണ്ടാടുന്നുണ്ട്.ഇത്തരത്തിൽ ചടങ്ങുകൾ നടത്തിയാൽ തീർച്ചയായും അതിന് ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് ഗ്രാമീണരുടെ ഇടയിലുള്ള ശക്തമായ വിശ്വാസം. സാധാരണ വിവാഹങ്ങൾ നടത്തുന്നത് പോലെ തന്നെയാണ് തവള വിവാഹവും ഇവർ നടത്തുന്നത് . രണ്ട് തവളകളെ പിടിച്ചു രണ്ടു വീടുകളിൽ…

Read More

ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി ശക്തമാക്കി;  ഗുണ്ടാ -ഭീകര ലിസ്റ്റ് പുറത്തുവിട്ടു ,വിവരം നൽകുന്നവർക്ക് പാരിതോഷികം

ഡല്‍ഹി: ഖലിസ്ഥാൻ തീവ്രവാദികള്‍ക്കെതിരേ ശക്തമായ നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). അഞ്ചു ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍(ബികെഐ) തീവ്രവാദികളെക്കുറിച്ച്‌ വിവരം നല്കുന്നവര്‍ക്ക് പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചു.കാനഡ ആസ്ഥാനമായുള്ള നേതാവ് ലഖ്ബീർ സിംഗ് ലാൻഡ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹർവീന്ദർ സിംഗ് റിൻഡ എന്നിവരുൾപ്പെടെ അഞ്ച് ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്ച ക്യാഷ് പാരിതോഷികം പ്രഖ്യാപിച്ചു.ഖാലിസ്ഥാൻ മെഷിനറിയിലെ പ്രധാന നേതാക്കളായ ലാൻഡയെയും റിൻഡയെയും കുറിച്ച് വിവരം നൽകുന്നവർക്ക് ഫെഡറൽ…

Read More

നിജ്ജാറിന്റെ കൊലപാതകം തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ ; അതിനുശേഷം സഹകരണം.

ന്യൂഡൽഹി:മതിയായ തെളിവുകള്‍ ലഭിച്ചാല്‍, കാനഡയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും ഉന്നതതല യോഗം ചേര്‍ന്നു. കാനഡയിലെ ഇന്ത്യൻപ്രവാസികളുടെ സുരക്ഷ മുൻനിര്‍ത്തിയാണ് തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി. കാനഡയിലെ ഇന്ത്യൻ വംശജര്‍ സുരക്ഷിതരാണെന്നും സിഖുകാരും ഹിന്ദുക്കളും തമ്മില്‍ ധ്രുവീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍…

Read More

റിപ്പബ്ലിക് 2024 ; മുഖ്യ അതിഥി ജോ ബൈഡൻ .

ന്യൂഡല്‍ഹി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 2024ലെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ബൈഡനെ ക്ഷണിച്ചതായി ഇന്ത്യയിലെ യു എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി വെളിപ്പെടുത്തി.ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, പ്രതിരോധ സഹകരണം, പൊതുവായ വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച ‘ക്വാഡ്’ ഗ്രൂപ്പിലെ നേതാക്കളെയും ഇന്ത്യ റിപബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ബൈഡനെ കൂടാതെ ആസ്‌ത്രേലിയന്‍ പ്രധാന മന്ത്രി ആന്റണി അല്‍ബനീസ്,…

Read More

ഖലിസ്ഥാൻ വാദത്തിനെതിരെ ഒന്നിക്കണം;എം എസ് ബിട്ട.

ന്യൂഡല്‍ഹി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടിക്കെതിരെ സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയര്‍മാനുമായ എം.എസ് ബിട്ട.ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുളള കനേഡിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ വെച്ചുപെറുപ്പിക്കില്ല. ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് ഭംഗം വരുത്തുന്ന നിലപാടുകളെ സിഖ് സമുദായം ഒരുമിച്ച്‌ നേരിടുമെന്നും ഖലിസ്ഥാൻ ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നും ബിട്ട പറഞ്ഞു. ‘ഇന്ത്യയെ തകര്‍ക്കുന്നതിനോ വിഭജിക്കുന്നതിനോ വേണ്ടിയുളള അജണ്ടയുടെ ഭാഗമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ വെച്ചുപെറുപ്പിക്കില്ല. കനേഡിയൻ ഗവണ്‍മെന്റ് ഇത്തരത്തിലുളള ഇന്ത്യാ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഖലിസ്ഥാൻ വോട്ടിന് വേണ്ടിയാണ് കനേഡിയൻ…

Read More

നിയമവിരുദ്ധമായ വായ്പ ആപ്പുകൾ നിരോധിച്ചു ;നിർമ്മല സീതാരാമൻ .

കൊച്ചി :നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച 26 വായ്പാ ആപ്പുകള്‍ നിരോധിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമൻ.കൂടുതലും ചൈനീസ് ആപ്പുകളാണ് തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈൻ വായ്പാ ആപ്പുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ ഹൈബി ഈഡൻ എംപിയോടാണു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍നിന്നു പ്രവര്‍ത്തിക്കുന്ന അപ്പുകള്‍ക്കെതിരേ അറസ്റ്റ് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കിയതായും എംപി പറഞ്ഞു. കടമക്കുടിയില്‍ രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെപശ്ചാത്തലത്തില്‍, നിയമലംഘനം നടത്തുന്ന പണമിടപാട്…

Read More

ഇന്ത്യ വൻ മുന്നേറ്റം നടത്തുന്നു , പാക്കിസ്ഥാൻ യാചകരായി മാറി;നവാബ് ഷെരീഫ്.

ലാഹോര്‍: പാക്കിസ്ഥാൻ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ ചന്ദ്രനില്‍ എത്തി, ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്ബോള്‍ തങ്ങളുടെ രാജ്യം ലോകത്തോട് ഭിക്ഷ യാചിക്കുകയാണെന്ന് നവാസ് ഷെരീഫ് കുറ്റപ്പെടുത്തി.”ഇന്ത്യ ചന്ദ്രനില്‍ എത്തി, ജി 20 ഉച്ചകോടി നടത്തുമ്ബോള്‍ പാക്കിസ്ഥാൻ പ്രധാനമന്ത്രി രാജ്യങ്ങള്‍ തോറും ഭിക്ഷ യാചിക്കുന്നു. എന്തുകൊണ്ട് പാക്കിസ്ഥാന് ഇന്ത്യ നേടിയ നേട്ടങ്ങള്‍ കൈവരിക്കാൻ കഴിഞ്ഞില്ല. ആരാണ് ഇതിന് ഉത്തരവാദി?” അദ്ദേഹം ചോദിച്ചു. നിലവില്‍ ലണ്ടനില്‍ കഴിയുന്ന നവാസ് ഷെരീഫ് തിങ്കളാഴ്ച വൈകിട്ട്…

Read More

ദൗത്യം ലക്ഷ്യത്തിലേക്ക് ;കൊടും ഭീകരൻ ഉസൈർ ഖാനെ സൈന്യം വധിച്ചു

അനന്ത്‌നാഗ്: ലഷ്‌കറെ ത്വയ്ബ കമാൻഡര്‍ ഉസൈര്‍ ഖാനെ സൈന്യം വധിച്ചു.കഴിഞ്ഞയാഴ്ച തെക്കൻ അനന്ത്‌നാഗ് ജില്ലയിലെ ഗഡോൾ വനമേഖലയിലാണ് ശക്തമായ ഏറ്റുമുട്ടൽ നടന്നത്. മൂന്ന് ഉദ്യോഗസ്ഥരുടെയും ഒരു സൈനികന്റെയും ജീവൻ അപഹരിച്ച ഏറ്റുമുട്ടൽ ജമ്മു കശ്മീരിലെ ഏറ്റവും ദൈർഘ്യമേറിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിലൊന്നാണ്.ഇതിലാണ് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ ഉസൈർ ഖാനും കൂട്ടാളിയും കൊല്ലപ്പെട്ടത്. ഏഴ് ദിവസം നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് സൈന്യം ഇയാളെ വധിച്ചത്.ഇയാളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ആയുധം കണ്ടെടുത്തെന്നും എ.ഡി.ജി.പി വിജയകുമാര്‍ പറഞ്ഞു. ഉസൈര്‍ ഖാനെ വധിച്ചതോടെ…

Read More

ലോകസഭയിലും രാജ്യസഭയിലുംഇനി 33% സ്ത്രീകൾ;ബിൽപാർലമെന്റിൽ അവതരിപ്പിച്ചു.

ന്യൂഡൽഹി: പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ബിൽ അവതരിപ്പിച്ചു .ലോകസഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ‍‍.പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി, ബിൽ ഐകകണ്ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർത്ഥിച്ചു. നേരത്തെ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്നു പറഞ്ഞ് പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.കോണ്ഗ്രസിന്റെ…

Read More