ഇറാനുമായി ഒരു ഏറ്റുമുട്ടലിന് ഇല്ല അമേരിക്ക .
ഐക്യരാഷ്ട്രസഭയിലാണ് അമേരിക്ക നയം വ്യക്തമാക്കിയത്. എന്നാല്‍ ഇറാനോ ഇറാന്‍ അനുകൂല സംഘടനകളോ യുഎസ് ഉദ്യോഗസ്ഥരെ എവിടെയെങ്കിലും ആക്രമിച്ചാല്‍ വാഷിംഗ്ടണ്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പില്‍ ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഭീകരവാദ സംഘടന തമ്മിലുള്ള സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് വ്യാപിക്കുമെന്ന അന്താരാഷ്ട്ര ഭയത്തിനിടയിലാണ് ബ്ലിങ്കെന്‍ 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ സംസാരിച്ചത്. ‘അമേരിക്ക ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. ഈ യുദ്ധം വിപുലീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇറാനോ അതിന്റെ…

