ത്രിപുരയിൽ ബിജെപി;ബോക്സാനഗറിൽ ഇന്ത്യ മുന്നണിക്ക് തോൽവി.
സംസ്ഥാനത്തെ ബോക്സാനഗർ, ധൻപൂർ അസംബ്ലി സീറ്റുകളിലേക്ക് സെപ്റ്റംബർ 5 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. വോട്ടെണ്ണൽ വെള്ളിയാഴ്ചയായിരുന്നു നടന്നത്.രണ്ട് സീറ്റുകളിലും, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (മാർക്‌സിസ്റ്റും) നേരിട്ട് മത്സരിച്ചു, പ്രധാന പ്രതിപക്ഷ പാർട്ടികളായ ടിപ്ര മോത്തയും കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ബി ജെ പി യഥാക്രമം തഫജ്ജൽ ഹൊസൈൻ, ബിന്ദു ദേബ്നാഥ് എന്നിവരെ ബോക്സാനഗറിൽ നിന്നും ധന്പൂരിൽ നിന്നും മത്സരിപ്പിച്ചപ്പോൾ, സി പി എം മിസാൻ ഹൊസൈനെ…

